മുംബൈ: മുംബൈ, പാല്‍ഘര്‍, താനെ, നവി മുംബൈ എന്നിവിടങ്ങില്‍ കനത്ത മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. റെയില്‍വേ പാതയില്‍ വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ എല്ലാം അര മണിക്കൂർ വൈകുകയും ചിലത് റദ്ദാക്കുകയും . വിമാന സര്‍വ്വീസുകള്‍ ചിലതു റദ്ധാക്കുകയും ചെയ്‌തതായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിചു.
