മുംബൈ യിലെ കല സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന നർത്തകിയും അവതാരികയുമായ സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ ഇന്നലെ (9-03-2020) രാത്രിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു കുറച്ചു നാളുകളിലായി അസുഖബാധിതൻ ആയിരുന്നു സനിൽ നായർ
തിരുവനന്തപുരം സ്വദേശിയായ സനിൽകുടുംബത്തോടൊപ്പം വര്ഷങ്ങളായി നവി മുംബൈയിലെ കോപ്പർകർണയിൽ ആണ് താമസം, പന്ത്രണ്ടാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥി സിദ്ധേഷ് ആണ് ഏക മകൻ.
സനിൽ നായരുടെ ഭൗതിക ദേഹം അവരുടെ വസതിയായ മയൂർ-2, കലാഷ് ഉദ്യാൻ 1 പ്ലോട്ട് നമ്പർ 23, സെക്ടർ 11 കോപ്പർ ഖൈർണയിൽ, ഇന്ന് ( 10-03-2020)
ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ നാലരവരെ
പൊതുദർശനത്തിന് വെക്കും. ശേഷം
കോപ്പർ ഖൈർണ്ണയിലെ തീൺ ടാങ്കിനടുത്തുള്ള ശ്മനാശത്തിൽ സംസ്കാരം നടക്കും.
സനിൽ നായരുടെ വിയോഗത്തിൽ കുടുംബത്തോടൊപ്പം ദുഃഖത്തിൽ മീഡിയ ഐ ന്യൂസ് കുടുംബവും പങ്കുചേരുന്നു