മുഖ്യമന്ത്രിയ്‌ക്കെതിരെ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍

117 0

മായന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണിയുമായി നക്സല്‍ അനുകൂല പോസ്റ്റര്‍. മായന്നൂര്‍ കാവ് സ്റ്റോപ്പ് കഴിഞ്ഞുള്ള കൊണ്ടാഴി സ്വദേശിയുടെ വെല്‍ഡിങ് വര്‍ക്ക് ഷോപ്പിന്റെ മതിലിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. എസ്.ഐ. പി.കെ. ദാസിന്റെ നേതൃത്വത്തില്‍ പഴയന്നൂര്‍ പോലീസും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സി.ഐ. റാഫിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. 

കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി വടക്കാഞ്ചേരി മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് എസ്.ഐ. പറഞ്ഞു. പ്രദേശത്ത് ഇത്തരമൊരു സംഭവം ആദ്യമായതിനാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമായ നിഗമനങ്ങളിലെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. നക്സല്‍ ബാരി ഗ്രൂപ്പ് കേരളഘടകം എന്ന പേരിലാണ് പോസ്റ്റര്‍. രാവിലെ എട്ടരയോടെ വെല്‍ഡിങ് വര്‍ക്ക്ഷോപ്പിനു സമീപത്തുള്ള വാട്ടര്‍ സര്‍വീസ് സെന്ററിലെ മനോജാണ് പോസ്റ്റര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പഴയന്നൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

Related Post

മഞ്ജുവിന് വീണ്ടും സംഘപരിവാര്‍ ഭീഷണി

Posted by - Oct 29, 2018, 07:51 am IST 0
ശബരിമല ദര്‍ശനത്തിന് പോയ കൊല്ലം സ്വദേശി മഞ്ജുവിന് വീണ്ടും സംഘപരിവാര്‍ ഭീഷണി. പൊലീസിന്‍റെ സുരക്ഷ പിന്‍വലിച്ചതിന് ശേഷം ഫോണിലൂടെയും നേരിട്ടും ഭീഷണി ഉണ്ടായെന്ന് മഞ്ജു പറഞ്ഞു. കേസുകള്‍…

വീണ്ടും ഹർത്താൽ 

Posted by - Apr 5, 2018, 02:14 pm IST 0
വീണ്ടും ഹർത്താൽ  ഏപ്രിൽ ഒൻപതിന് സംസ്‌ഥാന വ്യാപകമായി ഹർത്താൽ.ദലിത് ഐക്യവേദിയാണ് സംസ്‌ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഉത്തരേന്ത്യയിൽ ദലിത് പ്രക്ഷോഭങ്ങൾക്ക് നേരെ പോലീസ്…

ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ തുടരും

Posted by - Sep 20, 2018, 08:28 pm IST 0
കൊച്ചി : കന്യാസ്ത്രീ പീഡനക്കേസ്‌ പ്രതി ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ നാളെ പൂര്‍ത്തിയാകുമെന്ന്‌ അന്വേഷണത്തിന്റെ ചുമതലയുള്ള കോട്ടയം എസ്‌പി ഹരിശങ്കര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി…

കേരളത്തിൽ പണിമുടക്ക് തുടങ്ങി

Posted by - Apr 2, 2018, 09:31 am IST 0
കേരളത്തിൽ പണിമുടക്ക് തുടങ്ങി  ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.…

സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted by - Nov 14, 2018, 10:46 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച്‌ സര്‍ക്കാര്‍ നാളെ വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്‌മകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേത് പോലെ സംഘര്‍ഷവുമായി…

Leave a comment