മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

60 0

കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം എന്തെന്നറിയാത്ത കൊലയാളി വിജയന്‍ എന്ന്​ കുറിച്ചുകൊണ്ട്​ പിണറായി വിജയ​​ന്റെ ഫോട്ടോ സഹിതമാണ്​ പോസ്​റ്റ്​ ചെയ്​തത്​. 

തൃക്കാരിയൂരിലെ ആര്‍.എസ്​.എസ്​ പ്രവര്‍ത്തകനായ അജില്‍.കെ സോമനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അതിനിടെ, പോസ്​റ്റിനെ കുറിച്ച്‌​ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്കും എസ്​.പിക്കും സി.പി.എം കോതമംഗലം ഏരിയാ സെക്രട്ടറി ആര്‍. അനില്‍ കുമാര്‍ പരാതി നല്‍കി. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. 

Related Post

ശബരിമല യുവതീ പ്രവേശനം  : റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി

Posted by - Nov 13, 2018, 11:57 am IST 0
ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍…

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യത

Posted by - Apr 19, 2019, 01:30 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും…

ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു

Posted by - Jun 15, 2018, 06:48 pm IST 0
ആലപ്പുഴ: ആലപ്പുഴയില്‍ ഷാപ്പ് മാനേജരെ കള്ള് ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മാനേജര്‍ ജോസിയെയാണ് പുളിങ്കുന്ന് സ്വദേശി വിനോദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കൊലപാതക കാരണം…

നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Posted by - Apr 8, 2019, 04:02 pm IST 0
മലപ്പുറം: എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച്…

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട,സുരേഷ് ഗോപിയുടേത് ചട്ടലംഘനം: ടിക്കാറാം മീണ

Posted by - Apr 8, 2019, 03:15 pm IST 0
തിരുവനന്തപുരം: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക്…

Leave a comment