ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബില്‍ സെലക്‌ട്കമ്മിറ്റിയ്ക്ക് വിടാന്‍ അനുവദിക്കില്ല. അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. മുത്തലാഖ് ബില്ല് സെലക്‌ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ തള്ളിയിരുന്നു.
എന്നാല്‍, ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായ് പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹ്ബൂബ മുഫ്തി രംഗത്തെത്തിയിരുന്നു. ബിജെപി ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ തെളിവാണ് മുത്തലാഖ് ബില്ലെന്നും ബി.ജെ.പിയുടെ അതിക്രമിച്ചു കയറ്റം കുടുംബങ്ങളുടെ താളം തെറ്റിക്കുന്നുവെന്നും.സ്ത്രീകളെയും പുരുഷന്‍മാരെയും സാമ്ബത്തികമായി തകര്‍ക്കുന്നത് ബി.ജെ.പിക്കാരാണെന്നുമായിരുന്നു മുഫ്തിയുടെ ആരോപണം.