കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ മുഖ്യ പ്രതി ശെല്‍വന്‍ ബോട്ടില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആളുകളുമായി മുനമ്പത്തു നിന്നും പോയ ബോട്ടാണിത്. അതേസമയം, മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇടനിലക്കാരെ ചോദ്യം ചെയ്യുവാന്‍ കേന്ദ്ര ഏജന്‍സി കൊച്ചിയിലെത്തി. ചോദ്യം ചെയ്യല്‍ ആലുവയില്‍ വെച്ചായിരിക്കും. ഐബി ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സിയും ഇടനിലക്കാരെ ചോദ്യം ചെയ്യും. മനുഷ്യക്കടത്തിനെക്കുറിച്ച് സംസ്ഥാന പൊലീസ് വിവരം കൈമാറിയ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.
ഐബി അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ ഓസ്‌ട്രേലിയ ന്യൂസിലാന്റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായി പൊലീസ് നേരെത്തെ തന്നെ ആശയ വിനിമയം നടത്തിയിരുന്നു.
മുനമ്ബം മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരുന്നു. തീരത്ത് നിന്നും പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി പൊലീസിന് സൂചന ലഭിച്ചു. ബോട്ടില്‍ ശേഖരിച്ചു വെച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ഇന്ധനവും തീര്‍ന്നു തുടങ്ങിയതാണ് ഇതിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. സ്തീകളും കുട്ടികളുമടക്കം 230 പേരടങ്ങുന്ന സംഘം ന്യൂസിലന്‍ഡിലേക്കാണ് യാത്ര തിരിച്ചതെന്ന് വിവരം ലഭിച്ചിരുന്നു.