തിരുവനന്തപുരം: സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ ശരാശരിയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അങ്കണവാടികളിലും മറ്റും കുട്ടികൾ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ എയർകൂളറുകളും മറ്റ് സംവിധാനങ്ങളും ഉറപ്പ് വരുത്തണമെന്നും 11 മണി മുതൽ വൈകീട്ട് 3 വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ സമിതി നിർദേശം നൽകി.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. 11 മണി മുതൽ 3 മണിവരെ നേരിട്ടു വെയിലേൽക്കരുത്.
∙ നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക.
∙ ചൂടുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
∙ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
∙ കുട്ടികൾ, രോഗികൾ, ഗർഭിണികൾ, വയോധികർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തുക.
∙ ഉച്ചസമയത്ത് ജോലി ചെയ്യിക്കരുതെന്ന ലേബർ കമ്മിഷണറുടെ ഉത്തരവ് പാലിക്കുക