മുംബൈ: ലയോട്ട – ലാവണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡിഷണൽ ആർട്ടിന്റെയും ശ്രുതിലയ ഫൈൻ ആര്ട്സിന്റെയും നേതൃത്വത്തിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കഥകളിപ്പദങ്ങളുടെ അവരതരണവും മുംബൈയിൽ അരങ്ങേറി.
ഇതിൽ പ്രമുഖ സംഗീതജ്ഞരായ ശ്രീ നെടുമ്പള്ളി കൃഷ്ണമോഹൻ, ശ്രീ കോട്ടക്കൽ രഞ്ജിത്ത് വാരിയർ, കഥകളി സംഗീത വിദ്യാർത്ഥികളായ രവീന്ദ്ര വാരിയർ, മുരളീധരൻ എന്നിവരുടെയും സംഗീത ആലാപനം ഉണ്ടായി. ശ്രീ ഉണ്ണായിവാരിയർ രചിച്ച പ്രശസ്തമായ നളചരിതം കഥയിലെ മുഖാരി രാഗത്തിലുള്ള "നൈഷധൻ ഇവൻ താനോ ", കാപ്പി രാഗത്തിലുള്ള "വസ വസ സൂത", രുഗ്മാങ്കഥ ചരിതം കഥയിലെ ചില പദങ്ങൾ എന്നിവ ആസ്വാധകർ ശരിക്കും ആസ്വധിച്ചു.
വാദ്യ രംഗത്തെ പ്രമുഖനായ ശ്രീ അനിൽ പൊതുവാൾ, ശ്രീ നെല്ലുവായ് പരമേശ്വരൻ, ശ്രീ രാഹുൽ നായർ എന്നിവരാണ് ചെണ്ട, മദ്ദളം, ഇടക്ക എന്നീ വാദ്യങ്ങൾ വായിച്ചത്. പ്രമുഖ ഭരതനാട്യം നർത്തകി ശ്രീമതി ശശി രമേശ്, സംഗീതജ്‌ജൻ ശ്രീ ശിവപ്രസാദ് എന്നിവർ നടത്തുന്ന ലാവണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ ആർട്സ് മുംബൈയിൽ പ്രവർത്തിക്കുന്നത് വിദ്യാവിഹാർ വെസ്റ്റിൽ ആണ്. ഈ സ്ഥാപനത്തിൽ നൃത്തം,ശാസ്ത്രീയ സംഗീതം, വയലിൻ, സിത്താർ തുടങ്ങിയവയിൽ പ്രവേശനം തുടരുന്നു.