മുറിയില്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്താം ക്ലാ​സു​കാ​രി​യെ പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

93 0

കൊ​ട്ടാ​ര​ക്ക​ര: സ്വന്തം മുറിയില്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്താം ക്ലാ​സു​കാ​രി​യെ പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കൊ​ട്ടാ​ര​ക്ക​ര മു​ട്ട​റ സ്വ​ദേ​ശി​നി​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥിനി​യു​മാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ​ത്.​ പെണ്‍കുട്ടിയെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

പു​ല​ര്‍ച്ചെ ​വീ​ടി​നു പു​റ​ത്തു ക​ണ്ടെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ പൊ​ള്ള​ല്‍ ഗു​രു​ത​ര​മ​ല്ല. രാ​ത്രി​യി​ല്‍ വീ​ട്ടി​ലെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ള്‍ ത​ന്നെ വീ​ട്ടി​ല്‍ നി​ന്നും വ​ലി​ച്ചി​റ​ക്കി പൊ​ള്ള​ലേ​ല്‍​പ്പി​ക്കു​ക​യാ​യിരുന്നു എന്നാണ് പെ​ണ്‍​കു​ട്ടി ബ​ന്ധു​ക്ക​ള്‍​ക്കും പോ​ലീ​സി​നും ന​ല്‍​കി​യി​ട്ടുള്ള​ മൊ​ഴി. മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ട​വ​ര്‍ ലൊ​ക്കേ​ഷ​നു​ക​ളും പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ് പോ​ലീ​സ്.

Related Post

മുംബൈയിലേക്ക് കർഷകരുടെ മാർച്ച് 

Posted by - Mar 10, 2018, 12:48 pm IST 0
മുംബൈയിലേക്ക് കർഷകരുടെ മാർച്ച്  അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. 25000 കർഷകർ പങ്കെടുക്കുന്ന മാർച്ച് തിങ്കളാഴ്ച്ച മുംബൈയിലെത്തും. വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ്…

ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

Posted by - Apr 20, 2018, 07:26 am IST 0
ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു തിരൂരിലെ ഗൾഫ് ബസാർ ജീവനക്കാരനായ അക്ബറിനാണ് വെട്ടേറ്റത്. ഡിവൈഎഫ്ഐ അഞ്ചുടി യൂണിറ്റ് പ്രസിഡന്റ് ആണ് അക്ബർ. സംഭവത്തിനു പിന്നിൽ മുസ്ലിം ലീഗാണെന്ന് സി.പി.എം…

നിപ വൈറസ് ; ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി

Posted by - Nov 27, 2018, 09:50 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസിനെ നേരിടാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.  വവ്വാലുകളുടെ പ്രജനനകാലം ആസന്നമായ സാഹചര്യത്തിലാണ് നടപടിയെന്നും പേടിക്കേണ്ട…

ഇടവിട്ടുള്ള മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്‍

Posted by - May 11, 2018, 09:05 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങ‍‍ള്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്‍. പകര്‍ച്ചപ്പനികള്‍ അപകടകാരികളായതിനാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.…

കെവിന്റെ കൊലപാതകം : പ്രതികളുടെ മൊഴി പുറത്ത് 

Posted by - May 30, 2018, 08:37 am IST 0
കോട്ടയം: മര്‍ദനമേറ്റ് അവശനായ കെവിന്‍ വെളളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്,…

Leave a comment