തിരുവനന്തപുരം: പ്രതിചേര്‍ത്തിരുന്ന കേസുകളിലെല്ലാം ജാമ്യം ലഭിച്ചതോടെ മൂന്നുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം മാവോയിസ്റ്റ് പ്രവര്‍ത്തക ഷൈനയ്ക്ക് മോചനം. പതിനേഴ് യുഎപിഎ കേസുകളായിരുന്നു ഷൈനയുടെ പേരില്‍ ചുമത്തിയിരുന്നത്. 2015ല്‍ ആയിരുന്നു കേരള, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നീ പോലീസുകളുടെ സംയുക്ത സേന കോയമ്ബത്തൂരില്‍ നിന്ന് ഷൈനയെയും അഞ്ച് മാവോയിസ്റ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുന്നത്.
മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയാണ് ഷൈന. വ്യാഴാഴ്ച ഷൈന ജയില്‍ മോചിതയാകും. ഷൈനയെ മോചിപ്പിക്കണമെന്ന ആവശ്യമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ആര്‍.എം.പി നേതാക്കളായ കെ കെ രമ, കെ എസ് ഹരിഹരന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.