മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം
ദക്ഷിണ കൊൽക്കത്തയിൽ ബെഹാല മേഖലയിൽ വൃദ്ധയുടെ മൃതദേഹം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചത് രണ്ടുവർഷമാണ്. വൃദ്ധയ്ക്ക് ലഭിക്കുന്ന പെൻഷൻ തുക കൈക്കലാക്കാനാണ് ഇവരുടെ മകനും ഭർത്താവും ചേർന്ന് ഇങ്ങനെ ഒരു പ്രവർത്തി ചെയ്‍തത്. വൃദ്ധയുടെ വിരലടയാളം എടുത്തുകൊണ്ടാണ് എല്ലാമാസവും പെൻഷൻ തുക വാങ്ങുന്നത്. അയൽക്കാരുടെ പരാതിയെതുടർന്ന് പോലീസ് നടത്തിയ തിരച്ചലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
