ഖത്തര്‍ : മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടു പോകാനുള്ള നിരക്ക് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമായി. ഖത്തറില്‍ നിന്നു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 2200 റിയാലാണ് എയര്‍ ഇന്ത്യയുടെ പുതിയ നിരക്ക്. നിലവില്‍ 3200 റിയാലോളമാണ് എയര്‍ലൈനുകള്‍ ഈടാക്കിയിരുന്നത്. നിരക്ക് കുറയ്ക്കുന്നത് ആശ്വാസമാണെങ്കിലും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കാര്യത്തില്‍ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ തയാറാവണമെന്നു കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ് നാലകത്ത് പറഞ്ഞു.
