മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി

100 0

കൊച്ചി: മെട്രോ ട്രെയിന്‍ പാളത്തില്‍ കുടുങ്ങി. കൊച്ചി മെട്രോയിലെ ഒരു ട്രെയിന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് പാളത്തില്‍ കുടുങ്ങിയത്. ട്രെയിന്‍ തകരാറിനെത്തുടര്‍ന്ന് യാത്രക്കാരെ അടുത്ത സ്‌റ്റേഷനായ മുട്ടം സ്‌റ്റേഷനില്‍ ഇറക്കിയ മറ്റു ട്രെയിനുകളിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ ആലുവ അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനില്‍ സാങ്കേതിക തകരാറുണ്ടായതിനെത്തുടര്‍ന്നാണ് സര്‍വീസ് മുടങ്ങിയത്.

തകരാറിനെത്തുടര്‍ന്ന് മെട്രോ റെയില്‍ സേവനം ഭാഗീകമായി തകര്‍ന്ന അവസ്ഥയാണുള്ളത്. ആലുവയില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്കുള്ള സര്‍വീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. സര്‍വീസ് വൈകാതെ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Post

മുംബൈയില്‍ കനത്ത മഴ, ജനജീവിതം താറുമാറായി

Posted by - Sep 5, 2019, 10:13 am IST 0
മുംബൈ:  മുംബൈ, പാല്‍ഘര്‍, താനെ, നവി മുംബൈ എന്നിവിടങ്ങില്‍ കനത്ത മഴ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുംബൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിലെ വിദ്യാഭ്യാസ…

വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

Posted by - Nov 11, 2018, 10:29 am IST 0
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. മലബാര്‍സിമന്റ്‌സിലേക്ക് ചാക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്ത് വര്‍ഷം…

ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു 

Posted by - Dec 29, 2018, 03:20 pm IST 0
കണ്ണൂര്‍: പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു അറിയിച്ചു. പോലീസ് സുരക്ഷ നല്‍കുമെന്നും നേരത്തേ പറഞ്ഞിരുന്നുവെങ്കിലും അവര്‍ വാക്കു മാറുകായിരുന്നുവെന്നും ഇനി സര്‍ക്കാരും…

തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി

Posted by - Nov 16, 2018, 09:49 am IST 0
കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഘമെത്തിയത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ സംഘത്തിന് പക്ഷേ പുറത്തേയ്ക്കിറങ്ങാനാകാത്ത നിലയാണ്. വിമാനത്താവളത്തിന്…

ശ​ബ​രി​മ​ല​യി​ല്‍ സമ്പൂര്‍​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നത്തിന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്‌ 

Posted by - Jul 23, 2018, 12:32 pm IST 0
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ സമ്പൂ​ര്‍​ണ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് പ്ലാ​സ്റ്റി​ക്കി​നു നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തും എ​ല്ലാ ത​ര​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ളും പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു.  ഇ​രു​മു​ടി​ക്കെ​ട്ടി​ല്‍ പോ​ലും…

Leave a comment