മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി

88 0

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുള്ള മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം 23-ലേക്കു മാറ്റി. വിശദമായ വാദം പറയണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണു ഹര്‍ജി മാറ്റിയത്.

മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോയെന്നത് വിശദമായി ഇന്നു പരിശോധിക്കാമെന്നാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. മെമ്മറി കാര്‍ഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തില്‍ പെടുന്നതാണെന്നും ക്രിമിനല്‍ നടപടി ചട്ടപ്രകാരം അതിന്റെ പകര്‍പ്പിന് ഹര്‍ജിക്കാരന് അവകാശമുണ്ടെന്നും ദിലിപീനു വേണ്ടി മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചിരുന്നു.

മെമ്മറി കാര്‍ഡ് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം രേഖയാണെന്നും അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ എതിര്‍കക്ഷിക്ക് അവകാശമുണ്ടെന്നും ദിലിപീനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണെന്നും അതു നല്‍കാനാകില്ലെന്നുമുള്ള എതിര്‍ വാദമാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ ഹരേന്‍ പി.റാവല്‍ ഉന്നയിച്ചത്.

Related Post

നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശ പോസ്റ്റ് : യുവാവ് അറസ്റ്റില്‍

Posted by - Apr 19, 2019, 11:45 am IST 0
കൊച്ചി: മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്സ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ബിനിൽ സോമസുന്ദരത്തെ…

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത: ജാഗ്രത മുന്നറിയിപ്പ്‌ നല്‍കി

Posted by - Jul 1, 2018, 12:42 pm IST 0
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍…

 പത്തനംതിട്ടയില്‍ നിന്ന്​ ബംഗളൂരുവിലേക്ക്​ പോയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് മരണം 

Posted by - May 20, 2018, 09:08 am IST 0
ഡിണ്ടിഗല്‍: തമിഴ്​നാട്ടിലെ ഡിണ്ടിഗല്ലിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്​ പേര്‍ മരിച്ചു. പത്തനംതിട്ടയില്‍ നിന്ന്​ ബംഗളൂരുവിലേക്ക്​ പോയ ബസാണ്​ അപകടത്തില്‍പ്പെട്ടത്​. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്​, കൊല്ലം സ്വദേശിയായ ഷാജി…

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Posted by - Nov 26, 2018, 11:14 am IST 0
കോതമംഗലം: കോതമംഗലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. അടിമാലി- പത്താംമൈലില്‍ ബസ് ഡ്രൈവറെ നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ സ്വകാര്യ ബസുകളുടെ സമരം. കോതമംഗലത്തു നിന്ന് പുറപ്പെടുന്ന മൂന്നാര്‍,…

Leave a comment