മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ

109 0

അമ്പലപ്പുഴ: മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ. സഹോദരപുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. ചൊവ്വാഴ്ചരാത്രിയോടെ മടങ്ങിയെത്തിയപ്പോള്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു കണ്ടത്. അമ്പലപ്പുഴ കരുമാടി സരസുധയില്‍ മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഒന്നരപ്പവന്റെ ആഭരണങ്ങളാണ് കുറ്റബോധത്താല്‍ കള്ളന്‍ തിരികെ കൊണ്ട് വച്ചത്. വ്യാഴാഴ്ച രാവിലെ വീടിന്റെ ഗേറ്റില്‍ പ്ലാസ്റ്റിക് കൂടിലാക്കി തൂക്കിയിട്ട നിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തി. ഒപ്പം അക്ഷരതെറ്റുകള്‍ നിറഞ്ഞ ഒരുതുണ്ടുകടലാസില്‍ മാപ്പപേക്ഷയും ഉണ്ടായിരുന്നു. 'എന്നോട് മാപ്പ് നല്‍കുക. എന്റെ നിവൃത്തികേട് കൊണ്ട് സംഭവിച്ചതാണ്. മാപ്പ്. ഇനി ഞാന്‍ ഇങ്ങനെ ഒരുകാര്യവും ചെയ്യില്ല. മാപ്പ് മാപ്പ് മാപ്പ്. 

എന്നെ പോലീസില്‍ പിടിപ്പിക്കരുത്. മാപ്പ് മാപ്പ് മാപ്പ്. ഞാന്‍ എടുത്ത എല്ലാസാധനങ്ങളും ഇവിടെ വച്ചു.' വീടിനുള്ളിലെ രണ്ട് അലമാരകളിലെയും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുജോഡിക്കമ്മലും രണ്ട് മോതിരങ്ങളും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ക്ക് മനസ്സിലായി രാത്രിതന്നെ ഇവര്‍ അമ്പലപ്പുഴ പോലീസില്‍ അറിയിച്ചു. പോലീസെത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ആഭരണം തിരിച്ചുകിട്ടിയ വിവരം വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. മാപ്പപേക്ഷയും പോലീസിന് കൈമാറി. നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം തിരിച്ചുകിട്ടിയതായി മധുകുമാര്‍ പറഞ്ഞു. വിദേശത്ത് ജോലിചെയ്യുന്ന ഇദ്ദേഹം വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി അവധിയ്ക്ക് നാട്ടിലെത്തിയതാണ്. പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് സി.ഐ. ബിജു വി.നായര്‍ അറിയിച്ചു.
 

Related Post

കോടിയേരിക്ക് എന്‍എസ്‌എസിന്റെ മറുപടി

Posted by - Dec 19, 2018, 12:22 pm IST 0
തിരുവനന്തപുരം: കോടിയേരിക്ക് എന്‍എസ്‌എസിന്റെ മറുപടി. കോടിയേരിയുടെ പരാമര്‍ശം എന്‍എസ്‌എസിനെ കുറിച്ചുള്ള അജ്ഞത മൂലമാണെന്നും മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസെന്നും രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് എന്‍എസ്‌എസിന് ഉള്ളതെന്നും…

ഐ എ എസ് തലത്തില്‍ അഴിച്ചുപണി: അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി

Posted by - May 30, 2018, 12:45 pm IST 0
തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട…

ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

Posted by - Nov 24, 2018, 09:08 pm IST 0
മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂളില്‍ നിന്ന് മടങ്ങുംവഴി ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊണ്ടോട്ടു കൊട്ടുകര ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. ഇടിമിന്നലേറ്റ് രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക്…

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Posted by - Sep 4, 2018, 07:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍, കൊല്ലം പുനലൂര്‍, എറണാകുളം കായംകുളം ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്നും…

Leave a comment