മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്

148 0

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ സഹായിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയതായി സിഎജി റിപ്പോര്‍ട്ട്. കേസില്‍ നടന് മാത്രമായി പ്രത്യേകം ഉത്തരവിറക്കിയത് വന്യജീവി നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണെന്നാണ് വിമര്‍ശനം. സമാനകുറ്റം നേരിടുന്നവര്‍ക്ക് ഉത്തരവ് ബാധമാക്കാതിരുന്നതിനെയും പറ്റി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് നാല് ആനക്കൊമ്ബുകള്‍ പിടിച്ചപ്പോള്‍ പ്രത്യേക ഉത്തരവിറക്കി ഉടമസ്ഥത വെളിപ്പെടുത്താന്‍ അവസരം നല്‍കിയെന്നാണ് സിഎജി റിപ്പോര്‍ട്ട് പറയുന്നത്. വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തരവിറക്കിയത് ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related Post

 സംസ്ഥാനത്ത് എലിപ്പനി ബാധിച്ച്‌ നാല് മരണം 

Posted by - Sep 8, 2018, 07:25 pm IST 0
കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച്‌ നാലുപേര്‍ മരിച്ചു. മൂന്ന് പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയാണ് മരിച്ചത്. കാസര്‍കോട് സ്വദേശിയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. എറണാകുളം, കോഴിക്കോട്,…

പ്രണയത്തിന്റെ രക്തസാക്ഷിയായി നീനുവും 

Posted by - May 29, 2018, 10:16 am IST 0
കോട്ടയം: കാത്തിരിപ്പ് കണ്ണീരിലാഴ്‌ത്തി കെവിന്‍ തിരിച്ച്‌ വരില്ലെന്ന് അറിഞ്ഞതോടെ ഇല്ലാതായത് ഒരു ജീവന്‍ മാത്രമല്ല. 'ഇനിയെന്ത് ചെയ്യും അപ്പച്ഛാ' എന്ന നീനുവിന്റെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാന്‍…

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി

Posted by - Jun 12, 2018, 07:47 am IST 0
പെരുമ്പാവൂര്‍: വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് ജിഷയുടെ 'അമ്മ രാജേശ്വരി. മകളുടെ കൊലയാളി അമീര്‍ ഉള്‍ ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. തനിച്ച്‌ ഇത്തരമൊരു കൊലപാതകം ചെയ്യാന്‍…

വെന്തുരുകി കേരളം, സൂര്യാഘാതമേറ്റ് 3 മരണം

Posted by - Mar 25, 2019, 01:38 pm IST 0
തിരുവനന്തപുരം: കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതമേറ്റ് ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ഈയാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 55 പേർക്ക്…

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Posted by - Nov 22, 2018, 04:07 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ശബരിമല യുവതിപ്രവേശനവും നിലവിലെ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍…

Leave a comment