യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍

110 0

റാഞ്ചി: ജാര്‍ഖണ്ഡിലെ സെരെകെല കര്‍സ്വാന്‍ ജില്ലയില്‍ മാനസിക വൈകല്യമുള്ള യുവാവ് അധ്യാപികയുടെ അറുത്തമാറ്റിയ തലയുമായി ഓടിയത് അഞ്ചു കിലോമീറ്റര്‍. സ്‌കൂളിന് സമീപത്ത് നിന്നാണ് ഹരി ഹെംബ്രാം (26) എന്ന് യുവാവ് അധ്യാപികയുടെ തല ഛേദിച്ചത്. നാട്ടുകാരില്‍ നിന്നും പൊലീസില്‍ നിന്നും രക്ഷപ്പെടാനായി ഇയാള്‍ അറുത്തമാറ്റിയ തലയുമായി അഞ്ച് കിലോമീറ്റര്‍ അകലെ കാട്ടിലേക്ക് ഓടുകയായിരുന്നു. രണ്ട് മണിക്കൂറകള്‍ക്കം ഇയാള്‍ പൊലീസില്‍ പിടിയിലായി. അറുത്തുമാറ്റിയ തലയുമായി നില്‍ക്കുന്ന ഇയാളെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാള്‍ വീശിയതിനാല്‍ അടുക്കാന്‍ സാധിച്ചില്ല. പിന്നീട് സകുളില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വനത്തിലേക്ക് ഛേദിച്ച തലയുമായി ഓടി രക്ഷപ്പെട്ട ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

മാനസിക വൈകല്യമുള്ള ഹരി ഹെംബ്രാം സ്‌കൂളിന് സമീപത്ത് ഒറ്റയ്ക്കാണ് താമസം. ഇയാള്‍ ഉച്ചഭക്ഷണ വിതരണം ചെയ്യുന്ന സമയം സ്‌കൂളിലെത്തുകയും സുക്ര ഹെസ (30) എന്ന അധ്യാപികയെ വലിച്ചിഴച്ച്‌ തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടു പോവുകയായിരു്ന്നു. അവിടെ വെച്ച്‌ വാളുപയോഗിച്ച്‌ അധ്യാപികയുടെ തലയറുക്കുകയുമായിരുന്നെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ രണ്‍ വിജയ് സിംഗ് പറഞ്ഞു.
 

Related Post

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST 0
ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Jun 8, 2018, 08:01 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയിലുമാണ്…

വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു.

Posted by - Mar 1, 2018, 03:32 pm IST 0
വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു… തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്… വൈദികനെ…

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ്

Posted by - Jan 19, 2019, 09:27 am IST 0
നിലയ്ക്കല്‍: പ്രതിഷേധം ശക്തമാകുന്നതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് മടക്കി അയക്കുകയായിരുന്നു. നിലയ്ക്കലില്‍…

ഇന്ധനവിലയില്‍ വീണ്ടും കുറവ്

Posted by - Dec 4, 2018, 11:42 am IST 0
കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഇന്ധനവിലയില്‍ കുറവുണ്ടായിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍…

Leave a comment