രക്താഭിഷേകത്തിനെതിരേ മന്ത്രി കടകം പള്ളി സുരേന്ദ്രൻ
കാളിയൂട്ട് മഹോത്സവത്തിൽ മനുഷ്യരക്തം കൊണ്ട് കാളിക്ക് രക്താഭിഷേകം നടത്താൻപോകുന്ന ക്ഷേത്രം തന്ത്രിക്കും ഭാരവാഹികൾക്കും എതിരെയാണ് മന്ത്രി രംഗത്തുവന്നിട്ടുള്ളത്. ഇതിനെതിരെ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ "മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന തികച്ചും പ്രാകൃതമായ ആചാരം തിരുവനന്തപുരം ജില്ലയിലെ വിതുര ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില് നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കാനാകുന്നതല്ല. തികച്ചും പ്രാകൃതമായ ആചാരങ്ങളുടെ ആവര്ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണ്.
സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് ആ രക്തം കൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് പോര്ട്ടല് അടക്കമുള്ള മാധ്യമങ്ങള് ഈ വാര്ത്ത റിപ്പോര്ട്ട് ചെയ്തിട്ടുമുണ്ട്. നരബലിയും മൃഗബലിയും അടക്കമുള്ള അനാചാരങ്ങള് നവോത്ഥാന മുന്നേറ്റത്തില് ഉപേക്ഷിച്ച കേരളത്തിലാണ് അസംബന്ധ ആചാരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമം നടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കാന് തിരുവനന്തപുരം റൂറല് എസ്.പിക്ക് ഞാന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ജില്ലാ കളക്ടറോടും ഈ പ്രാകൃത പ്രവൃത്തി തടയാന് നടപടി സ്വീകരിക്കണമെന്ന് നിര്ദ്ദേശിച്ചിട്ടുണ്ട്.
പ്രാകൃതമായ അനാചാരങ്ങള് മടക്കി കൊണ്ടുവരാനുളള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്ക്കും പ്രാകൃത അനുഷ്ഠാനങ്ങള്ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ട്"
Related Post
കെവിന് വധക്കേസില് മുന്കൂര് ജാമ്യം തേടി ഷാനുവിന്റെ മാതാവ് ഹൈക്കോടതിയില്
കൊച്ചി: കെവിന് വധക്കേസില് മുന്കൂര് ജാമ്യം തേടി മുഖ്യപ്രതി ഷാനുവിന്റെ മാതാവ് രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസില് തനിക്ക് പങ്കുള്ളതായി പോലീസ് വ്യക്തമാക്കിയെന്ന് മാധ്യമ റിപ്പോര്ട്ടുകളുണ്ട്. തനിക്ക്…
കേരളത്തിന് 720 കോടി രൂപയുടെ സഹായവുമായി ജര്മനി
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്നിര്മാണത്തിനും വികസനത്തിനുമായി 720 കോടി രൂപയുടെ സഹായവുമായി ജര്മനി. പ്രളയത്തേയും കാലാവസ്ഥ വ്യതിയാനങ്ങളെയും ചെറുക്കുന്ന തരത്തിലുള്ള റോഡുകളും പാലങ്ങളും നിര്മിച്ച് അടിസ്ഥാന ഗതാഗത…
തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി
കൊച്ചി : ശബരിമല ദര്ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില് നിന്ന് പുറത്തിറങ്ങാന് അനുവദിക്കാതെ…
10 മുതല് 17 വരെ ട്രെയിന് ഗതാഗതത്തില് നിയന്ത്രണം
കൊച്ചി : 10 മുതല് 17 വരെ ട്രെയിന് ഗതാഗതത്തില് നിയന്ത്രണം. എറണാകുളം, തൃശൂര് സെക്ഷനില് ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാലാണ് 10 മുതല് 17 വരെ ട്രെയിന്…
ശ്രീജിത്ത് കസ്റ്റഡി മരണം: കൊലപാതകമാണെന്ന് പുതിയ കണ്ടെത്തൽ
കസ്റ്റഡിയിലിരിക്കെ മരിച്ച എറണാകുളത്തുള്ള വരാപ്പുഴയിലെ ശ്രീജിത്ത് മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് പുതിയ കണ്ടെത്തൽ. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് കസ്റ്റഡിയിൽ വെച്ച് ശ്രീജിത്തിനെ ക്രൂരമായി…