പോലീസ് സിവില്‍ ഓഫീസര്‍ രഞ്ജിത് കുമാറിനെ തേടി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം.കോട്ടയം ടൗണില്‍ ഗതാഗത കുരുക്കില്‍ വഴിമുടങ്ങിക്കിടന്ന ആംബുലന്‍സിന് രഞ്ജിത് കുമാര്‍ വഴികാട്ടിയ ദൃശ്യങ്ങള്‍ വൈറലായതിനു പിന്നാലെയാണ് സിനിമയില്‍ അവസരം ലഭിച്ചത് . ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ നൗഷാദ് ആലത്തൂര്‍ നിര്‍മിക്കുന്ന ഒട്ടേറെ പുതുമകളുള്ള വൈറല്‍ 2019 എന്ന മലയാള ചിത്രത്തിലാണ് രഞ്ജിത്ത് കുമാര്‍ വേഷമിടുക.
