രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

94 0

തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഠിനംകുളം പീറ്റര്‍ ഹൗസില്‍ ഡോമിനിക് എന്ന ഡോമിനെയാണ് (22) കഴക്കൂട്ടം സൈബര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. 
സൈബര്‍ സിറ്റി കേന്ദ്രീകരിച്ച്‌ വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

ടെക്‌നോപാര്‍ക്ക്, തീരദേശ മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍കും, കടല്‍ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് കഞ്ചാവ് വില്‍ക്കാറുണ്ടെന്ന് ഡോം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കുറഞ്ഞ നിരക്കില്‍ കഞ്ചാവ് വാങ്ങി കൂടിയ വിലയ്‌ക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. കൂടുതല്‍ കഞ്ചാവ് വില്‍പ്പനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു

Related Post

ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍

Posted by - Nov 19, 2018, 02:02 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന്…

ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു

Posted by - Jun 6, 2018, 07:48 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 80.86 രൂപയും…

കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted by - Nov 18, 2018, 08:44 am IST 0
പത്തനംതിട്ട: പത്തനംതിട്ട: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ…

ശബരിമല യുവതീ പ്രവേശനം; വരുമാനത്തില്‍ വന്‍ കുറവ് 

Posted by - Oct 25, 2018, 10:22 pm IST 0
ശബരിമല: ശബരിമലയിലെ മൂന്ന് മാസത്തെ വരുമാനത്തില്‍ 8.32 കോടിയുടെ കുറവ്. പ്രളയവും അതിന് പിന്നാലെ യുവതി പ്രവേശനവിവാദവുമാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തെ ബാധിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം…

വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് സാറ ജോസഫ്

Posted by - Dec 12, 2018, 05:22 pm IST 0
തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് എഴുത്തുകാരി സാറ ജോസഫ്. സത്രീകളെ ശബരിമലയില്‍ ഇപ്പോള്‍ തടയുന്നത് പൊലീസാണ്. ഈ സാഹചര്യത്തില്‍ വനിതാ മതിലിന് പ്രസക്തിയില്ലെന്ന് പറഞ്ഞ…

Leave a comment