പത്തനംതിട്ട: അയ്യപ്പധര്മ സേന പ്രസിഡന്റ് രാഹുല് ഈശ്വര് വീണ്ടും അറസ്റ്റില്‍. പാലക്കാട് റസ്റ്റ് ഹൗസില്‍നിന്നാണ് രാഹുലിനെ അറസ്റ്റു ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നു റാന്നി കോടതി അദ്ദേഹത്തിന്‍റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് വീണ്ടും രാഹുലിനെ അറസ്റ്റു ചെയ്തത്.
