പത്തനംതിട്ട: ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധ സമരം നടത്തിയ കേസില്‍ അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. റാന്നി കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുലിനെ അറസ്റ്റു ചെയ്യാനും കോടതി ഉത്തരവിട്ടു.
