തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റി. ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടര്‍ അറിയിച്ചു. വെന്റിലേറ്റര്‍ നീക്കം ചെയ്തുവെങ്കിലും ഐസിയുവില്‍ തുടരും. ലക്ഷ്മിയുടെ ആന്തരിക പരിക്കുകളെല്ലാം ഭേദമായതായും പരുക്കുകള്‍ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
