ലിഗയെന്ന വിദേശ യുവതിയുടെ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ചാണ് ലിഗയെ കൊലപ്പെടുത്തിയതെന്നും ഫൊറൻസിക് വിഭാഗം പോലീസിനെ അറിയിച്ചു. ലിഗയുടെ മൃതദേഹം കണ്ടെടുത്ത കണ്ടാൽ കാടുകൾക്കിടയിൽ ഇന്നും ലഭിച്ച വള്ളികൊണ്ടുള്ള കുടുക്കിൽ നിന്നും ലഭിച്ച മുടിയിഴ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള യോഗ പരിശീലകനും വാഴമുട്ടം സ്വാദേശിയുമായ യൂവാവിന്റെതാണെന്ന സംശയം ഉണ്ട്. സംശയ നിവാരണത്തിനായി മുടിയിഴ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സമീപവാസിയുടെ രണ്ട് ബോട്ടുകളും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ലിഗ എന്ന വിദേശ വനിതയുടെ മരണം സ്വാഭാവിക മാറണമെല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് ഫോറൻസിക് വിഭാഗം പോലീസിന് കൈമാറിയിരുന്നു ഇതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് 5 പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ലിഗയ്ക്ക് ജീൻസ്, ബ്രാൻഡഡ് സിഗരറ്റ് എന്നിവ വാങ്ങി കൊടുത്ത യുവാവിനെ ലിഗ എങ്ങനെ പരിചയപെട്ടു എന്നും പോലീസ് അന്യേഷിക്കുന്നുണ്ട്. സ്ഥലത്തെ കുറിച്ച് കൂടുതൽ പരിചയമില്ലാത്ത ലിഗ കണ്ടൽ കാടുകളിലേക്ക് എന്തിനു പോയി എന്നും പോലീസ് അന്യേഷിക്കുന്നുണ്ട്.
