ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് പുറത്ത്‌വന്നുകൊണ്ടിരിക്കുകയാണ്. യുവതിയുടെ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ചാണ് ലിഗയെ കൊലപ്പെടുത്തിയതെന്നും ഫൊറൻസിക് വിഭാഗം പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ ലിഗയെ മാനഭംഗപ്പെടുത്തിയിട്ടില്ല.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം നയ്യാറാക്കിയ പോസ്റ്റുമാർട്ടം റിപ്പോർട്ട് പ്രകാരം കൂട്ടമായി ബലപ്രയോഗത്തിലൂടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. അതുകൊണ്ടാവാം കഴുത്തിലെ തരുണാസ്ഥിക്ക് പൊട്ടൽ സംഭവിച്ചത്. . ലിഗയുടെ മൃതദേഹം കണ്ടെടുത്ത കണ്ടൽ കാടുകൾക്കിടയിൽ ഇന്നും ലഭിച്ച വള്ളികൊണ്ടുള്ള കുടുക്കിൽ നിന്നും ലഭിച്ച മുടിയിഴ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള യോഗ പരിശീലകനും വാഴമുട്ടം സ്വാദേശിയുമായ യൂവാവിന്റെതാണെന്ന സംശയം ഉണ്ട്. സംശയ നിവാരണത്തിനായി മുടിയിഴ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് 6 പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.