തിരുവനന്തപുരം: സംസ്ഥാനം സമ്പൂര്‍ണമായി അടച്ച ശേഷം സ്വകാര്യവാഹനങ്ങള്‍ ധാരാളമായി നിരത്തിലിറങ്ങിയ സാഹചര്യത്തില്‍ കടുത്ത നടപടിയുമായി കേരള പോലീസ്.പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഒന്നില്‍ കൂടുതല്‍ തവണ ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാനാണു പോലീസ് തീരുമാനിച്ചിരിക്കുന്നത്.
അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനം പിടിച്ചെടുക്കും. ഈ വാഹനങ്ങള്‍ 21 ദിവസത്തേക്ക് വിട്ടുനല്‍കില്ല. വ്യക്തമായ കാരണമില്ലാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യും.അവശ്യഘട്ടത്തില്‍ മാത്രം ഓട്ടോ, ടാക്സി എന്നിവ സര്‍വീസ് നടത്തിയാല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുള്ളത്.