കേരള സംസ്ഥാന ലോട്ടറി നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുത്തതായി പരാതി. നിർമൽ ടിക്കറ്റിലെ അഞ്ചാമത് സമ്മാനമായ 4000 രൂപ ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറി സ്റ്റാളിൽനിന്നും തട്ടിയെടുത്തതായാണ് പരാതി.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. NU 583272 , NR 583272 എന്നീ സീരിയലുകളിലെ രണ്ട് ടിക്കറ്റുകളിൽ നിന്നായി 3 എന്ന നമ്പർ 8 ആക്കിയാണ് സമ്മാനത്തുക തട്ടിയെടുത്തത്. പണം തട്ടിയെടുത്തയാൾക്ക് ഏകദേശം 40 വയസിനുമുകളിൽ പ്രായം ഉണ്ട്. സി.സി.ടി.വി ക്യാമറയിൽ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.കടയുടമ വിനോദ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
