ളാഹ: ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്നും എത്തിയവരാണിവര്‍. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പെരുനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
