വണ്ണപ്പുറം കൂട്ടക്കൊല: കസ്റ്റഡിയിലുള്ള ലീഗ് നേതാവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

51 0

തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പൊലീസ്. ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം നാലായി. ഷിബു സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും മറ്റു പല കേസുകളിലും പ്രതികളാണെന്നും പോലീസിനു വിവരം ലഭിച്ചു. കൊലയ്ക്കു പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമാണെന്നും സൂചനയുണ്ട്. നിധി കണ്ടെത്തുന്നതു സംബന്ധിച്ചു തമിഴ്നാട്ടില്‍ പൂജ നടത്തിയതിന്റെ പേരിലുള്ള തര്‍ക്കമാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നും പോലീസ് സംശയിക്കുന്നു. 

മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണന്‍ തമിഴ്നാട്ടില്‍ പോകാറുണ്ടായിരുന്നതായും നിധി കണ്ടെത്താന്‍ പ്രത്യേക പൂജ നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടില്‍ സ്ഥിരമായി എത്തിയിരുന്ന തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. പിടിയിലായ തച്ചോണം സ്വദേശി ഇര്‍ഷാദിനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണു സൂചന. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇടുക്കി നെടുങ്കണ്ടം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ നിലവില്‍ പോലീസിന്റെ പിടിയിലുണ്ട്. ഇവരെ ഇടുക്കി എആര്‍ ക്യാംപില്‍ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലെടുത്തവര്‍ക്കു കൊല്ലപ്പെട്ടയാളുമായി സാമ്ബത്തിക ഇടപാടുണ്ടായിരുന്നെന്നാണു പോലീസിന് ലഭിച്ച സൂചന. പണമിടപാടു സംബന്ധിച്ച ഫോണ്‍ സംഭാഷണവും പുറത്തായി. രണ്ടു ദിവസത്തേക്ക് 50,000 രൂപ നല്‍കിയാല്‍ ഒരുലക്ഷമാക്കി തിരിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്യുന്നതാണു ഫോണ്‍ സംഭാഷണം. 

പാങ്ങോട് സ്വദേശിയായ ഒരു മൗലവിയെ കബളിപ്പിച്ചു തുക രേഖപ്പെടുത്താത്ത ചെക്കും പ്രോമിസറി നോട്ടും നല്‍കി അഞ്ചു ലക്ഷം രൂപ തട്ടിച്ചെടുത്തുവെന്നതാണ് പിടിയിലായ ഷിബുവിന്റെ പേരിലുള്ള അവസാനത്തെ കേസ്. കല്ലറ സ്വദേശിയുടെ കാര്‍ എടുത്തു ലോണ്‍ വച്ചു പണം വാങ്ങിയതുള്‍പ്പടെ 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ തട്ടിപ്പു നടത്തിയെന്ന നിരവധി പരാതികളുമുണ്ട്. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.വി. പത്മരാജന്റെ ഗണ്‍മാനായിരുന്നു കസ്റ്റഡിയിലുള്ള തിരുവനന്തപുരം പേരൂ‍ര്‍ക്കട മണ്ണുംമൂല സ്വദേശിയായ റിട്ട. അസി. കമന്‍ഡാന്റ് രാജശേഖരന്‍. ഇപ്പോള്‍ സജീവ ബിജെപി പ്രവര്‍ത്തകനാണ് ഇയാളെന്നും പോലീസ് പറഞ്ഞു. സര്‍വീസിലിരിക്കെ തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ഡോളര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു കുറച്ചുകാലം ഇയാള്‍ സസ്പെന്‍ഷനില്‍ ആയിരുന്നു. തൃശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു റിട്ട. അസി. കമന്‍ഡാന്റിനെ കസ്റ്റഡിയിലെടുത്തത്.

Related Post

 ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണത്തിനായി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യിച്ച് ആ​യി​ര​ങ്ങള്‍ 

Posted by - Dec 26, 2018, 08:54 pm IST 0
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ച്ചു. വ​നി​താ​മ​തി​ലി​ന് ബ​ദ​ലാ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​യ്യ​പ്പ​ജ്യോ​തി​യി​ല്‍…

ഉ​​​പ​​​രാ​​​ഷ്‌ട്ര​​​പ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ഞായറാഴ്ച കൊ​​​ച്ചി​​​യി​​​ലെ​​​ത്തും

Posted by - Apr 28, 2018, 06:32 am IST 0
കൊ​​​ച്ചി: ഉ​​​പ​​​രാ​​​ഷ്‌ട്ര​​​പ​​​തി വെ​​​ങ്ക​​​യ്യ നാ​​​യി​​​ഡു ഞായറാഴ്ച കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. ഉ​​​ച്ച​​ക​​ഴി​​ഞ്ഞ് 2.10ന് ​​​നേ​​​വ​​​ല്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ടി​​​ലെ​​​ത്തു​​​ന്ന ഉ​​​പ​​​രാ​​​ഷ്‌ട്ര​​​പ​​​തി​​​ക്കു സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​ര്‍ ഔ​​​ദ്യോ​​​ഗി​​​ക സ്വീ​​​ക​​​ര​​​ണം ന​​​ല്‍​​​കും. 2.20ന് ​​​നേ​​​വ​​​ല്‍ എ​​​യ​​​ര്‍​​​പോ​​​ര്‍​​​ട്ടി​​​ല്‍​​​നി​​​ന്നു റോ​​​ഡ്…

കടൽക്ഷോഭത്തിൽ പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 09:43 am IST 0
 അഴിക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനിടെ കടൽക്ഷോഭത്തിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥി അശ്വനി(20)യുടെ മൃതദേഹം കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാർഡ് പ്രതാപന്റെ ഇടപെടൽ മൂലം തിരയിൽ പെട്ട…

തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി

Posted by - Nov 16, 2018, 10:05 am IST 0
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ആക്റ്റിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ ഇതുസംബന്ധിച്ച്‌…

കനത്ത ചൂട് കുറയ്ക്കാൻ വേനൽമഴ രണ്ടാഴ്ചക്കുളളിൽ

Posted by - Apr 4, 2019, 11:44 am IST 0
തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനമാകെ രണ്ടാഴ്ചക്കുളളിൽ വേനൽമഴയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മാർച്ചിലെ വേനൽമഴയിൽ 61 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.   സംസ്ഥാനത്ത് ഇതുവരെ വേനൽമഴ ആവശ്യത്തിന് കിട്ടിയത് കൊല്ലവും വയനാടും…

Leave a comment