തിരൂര്‍: മലപ്പുറം വഴിക്കടവിന് സമീപം നഞ്ചക്കോട്ട് വനിതാ മതിലിനെതിരേ പോസ്റ്ററുകള്‍ പതിച്ചത് 12 അംഗ മാവോയിസ്റ്റുകളാണെന്ന് സ്ഥിരികീരണം. ഇവര്‍ ആയുധങ്ങളുമായി വയനാട് ഭാഗത്തേക്ക് നീങ്ങിയതായി ആദിവാസികള്‍ പോലീസിനെ അറിയിച്ചു.
സിപിഎം വനിതാ മതിലിന്‍റെ പേരില്‍ പ്രഹസനം നടത്തുകയാണ് എന്നും വനിതാ മതില്‍ വര്‍ഗീയ ചേരി തിരിവിന് ഇടയാക്കുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മതിലിന് വേണ്ടി പണം ചെലവഴിക്കുന്നതിനേയും എതിര്‍ക്കുന്നു.