തിരുവനന്തപുരം: പാലക്കാട് വനിതാ മതിലുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തില്‍ ഗൂഢാലോചനയാണ് നടന്നത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു . ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് നിര്‍ബന്ധിച്ച് പണം വാങ്ങിച്ചെന്ന് പറയാന്‍ നിര്‍ബന്ധിച്ചിരുന്നതായി സിപിഎം ആരോപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് കടകംപള്ളി സുരേന്ദ്രന്‍ ഇത്തരമൊരു ആരോപണവുമായി രംഗത്ത് എത്തിയത് .പാലക്കാട് ഉള്‍പ്പെടെ എല്ലായിടത്തും വനിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് നടക്കുന്നതായി പ്രതിപക്ഷ നേതാവ് തിരിച്ചടിക്കുകയും ചെയ്തു . എന്നാല്‍ ഈ ആരോപണത്തെ മന്ത്രി ജി സുധാകരന്‍ നിഷേധിക്കുകയും ചെയ്തു .
