വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തിയ ആൾ പിടിയിൽ 

96 0

ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഇയാളുടെ മുഖത്തെ പരിഭ്രമവും പേടിയും കണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നുകയും തുടര്‍ന്ന് സാധാരണ പോലെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് പേടികാരണം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ പരിശോധന നടത്തുകയായിരുന്നു.

വയറിന്റെ എക്‌സ്‌റേ പരിശോധനയില്‍ അസ്വഭാവികമായ വസ്തുക്കള്‍ കണ്ടെത്തിയതോടെ ഇയാളെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗത്തിന് കൈമാറി.പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് വിശദമായ പരിശോധന നടത്തി. വയറ്റില്‍ നിന്ന് 63 മയക്കുമരുന്ന് ഗുളികളാണ് കണ്ടെത്തിയത്. 

Related Post

കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Posted by - Nov 19, 2018, 10:24 am IST 0
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് വേണ്ടി പോയ കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. 14 ദിവസത്തേക്ക് ബിജെപി സംസ്ഥാന ജനറല്‍…

ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ വാഹന അപകടത്തില്‍ മരിച്ചു

Posted by - Dec 15, 2018, 07:50 am IST 0
തൃശൂര്‍ : ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന്‍ ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു വാഹന അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന്…

ശബരിമല കേസ് ; സംസ്ഥാന സർക്കാരിന് തിരിച്ചടി

Posted by - Mar 25, 2019, 02:27 pm IST 0
ന്യൂഡൽഹി: ശബരിമല കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ശബരിമല കേസിലെ ഹർജികൾ ഹെെക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി.…

ശബരിമലയില്‍ ഇനി ഹൈ ടെക് ബസ് സര്‍വ്വീസുകള്‍ 

Posted by - Oct 25, 2018, 10:03 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ ഇനി മുതല്‍ ഹൈ ടെക് ബസ് സര്‍വ്വീസുകള്‍. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ പത്ത് എസി വൈദ്യുത ബസുകളും നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തും. ശബരിമലയില്‍ 250…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - May 9, 2018, 11:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോട്‌ കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു.  പ്രധാന പാതകളില്‍ വെള്ളം…

Leave a comment