വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി

118 0

മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ന് സ​മീ​പം വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി. താ​ന്നി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് തിങ്കളാഴ്ച രാത്രി 11ന് മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​ത്. തോ​ക്കു​മാ​യെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഒ​രു മ​ണി​ക്കൂ​റോ​ളം കോ​ള​നി​യി​ല്‍ ത​ങ്ങി. ആ​ദി​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​രി​യും സാ​ധ​ന​ങ്ങ​ളും വാ​ങ്ങി​യാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ മ​ട​ങ്ങി​യ​ത്. 

ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​ക്ക​ട​വി​ന​ടു​ത്ത് മ​ഞ്ച​ക്കോ​ട്ട് വ​നി​താ മ​തി​ലി​നെ​തി​രെ മാ​വോ​യി​സ്റ്റു​ക​ള്‍ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​രു​ന്നു. വ​നി​താ മ​തി​ല്‍ വ​ര്‍​ഗീ​യ മ​തി​ലാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മാ​യി​രു​ന്ന​വെ​ന്നും സ്ത്രീ​ക​ളെ ത​ട​യു​ന്ന ആ​ര്‍​എ​സ്‌എ​സി​ന് പ​ഴ​ഞ്ച​ന്‍ ചി​ന്താ​ഗ​തി​യാ​ണെ​ന്നും പോ​സ്റ്റ​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related Post

വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted by - Jul 1, 2018, 12:34 pm IST 0
ചെറുകോല്‍: വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ചെറുകോല്‍ സ്വദേശി ഷീജമോളുടെ മകന്‍ സാജിത് (14) ആണ് ഒഴുക്കില്‍പ്പെട്ടത്. നാരങ്ങാനം ഗവണ്‍മെന്‍റ് ഹൈസ്ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.  

ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തി

Posted by - Sep 23, 2018, 07:03 am IST 0
തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​യി​ലെ ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേരളത്തില്‍ തി​രി​ച്ചെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 3.30നാ​ണ് മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. സെ​പ്റ്റം​ബ​ര്‍ 24ന് ​മു​ഖ്യ​മ​ന്ത്രി തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് നേ​ര​ത്തെ…

വണ്ണപ്പുറം കൂട്ടക്കൊല: കസ്റ്റഡിയിലുള്ള ലീഗ് നേതാവിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

Posted by - Aug 5, 2018, 01:12 pm IST 0
തൊടുപുഴ: ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് നേതാവ് ഷിബു നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയാണെന്നു പൊലീസ്. ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു…

ജയില്‍ വാര്‍ഡനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jul 20, 2018, 09:33 am IST 0
തിരുവനന്തപുരം: ജയില്‍ വാര്‍ഡനെ മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ജയില്‍ വാര്‍ഡന്‍ ജോസില്‍ ഭാസിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പെരുങ്കടവിളയിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം…

തൊടുപുഴയിലെ മർദ്ദനം; കുട്ടിയുടെ നില അതീവ ഗുരുതരം

Posted by - Apr 6, 2019, 01:31 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെയും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചിരുന്നു. ആരോഗ്യനിലയില്‍…

Leave a comment