വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പോലീസ്
വിവരങ്ങൾ വളരെ വേഗം കൈമാറാൻ സംസ്ഥാനത്തെ പൊലീസുകാരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു.ഗ്രൂപ്പിൽ പോലീസ് മേധാവിയടക്കം സിവിൽ പോലീസ് ഓഫീസർ ഉൾപ്പടെ 61117 പോലീസുകാരാണ് ഉണ്ടാകുക. ഇതുവഴി കവർച്ച, മോഷണം, കൊലപാതകം, വാഹനാപകടങ്ങൾമുതൽ ഏത് കാര്യവും വീഡിയോസഹിതം അപ്പപ്പോൾ സംസ്ഥാനത്തെ 61,117 പോലീസ്‌കാർക്ക് നിമിഷനേരം കൊണ്ട് എത്തിക്കാം ഇങ്ങനെ ലഭിക്കുന്ന വിവരങ്ങൾ പോലീസുകാരുൾപ്പെടുന്ന മറ്റു ഗ്രൂപ്പുകളിൽ അയച്ച് കുറ്റവാളികളെ എളുപ്പം പിടിക്കാം എന്നുകരുതുന്നു.
