പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. പൊള്ളാച്ചി-തൃശൂര്‍ റോഡിലായിരുന്നു അപകടം നടന്നത്.
