വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: യുവാവിന് കിട്ടിയത് എട്ടിന്റെ പണി

97 0

കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന മുപ്പത്തൊന്നുകാരന്‍ ഫേസ്ബുക്ക്, വാട്‌സ്‌ആപ് വഴിയാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. 

കോഴിക്കോട് കോവൂര്‍ സ്വദേശി ആമാട്ട് മീത്തന്‍വീട്ടില്‍ ബഗീഷാണ് ഈ നുണപ്രചരണം നടത്തിയത്. ശ്രീരാമന്റെ പരാതിയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുന്ദംകുളം പോലീസ് ഇയാളെ കണ്ടെത്തിയത്. ബഗീഷിനെ കോടതിയില്‍ ഹാജരാക്കി. തമാശയ്ക്കുവേണ്ടിയാണ് ഇങ്ങനെയൊരു പോസ്റ്റിട്ടതെന്നാണ് ബഗീഷ് പോലീസിനോടു പറഞ്ഞത്.

Related Post

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി 

Posted by - Dec 30, 2018, 09:35 am IST 0
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടും. ജനുവരി 5 വരെ നിരോധനാജ്ഞ നീട്ടാനാണ് തീരുമാനം. സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി. ജില്ലാ പൊലീസ്…

ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി

Posted by - Nov 23, 2018, 10:04 pm IST 0
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി…

10 കിലോ ഹാഷിഷുമായി രണ്ട് പേര്‍ അറസ്റ്റില്‍ 

Posted by - Nov 7, 2018, 07:51 pm IST 0
തിരുവനന്തപുരം: 10 കിലോ ഹാഷിഷുമായി തിരുവനന്തപുരത്ത് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശികളായ സണ്ണി, സൈബു തങ്കച്ചന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.…

നാട്ടുകാരെ സാക്ഷിയാക്കി യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു

Posted by - Jul 1, 2018, 07:17 am IST 0
തൃശൂര്‍: നാട്ടുകാരെ സാക്ഷിയാക്കി യുവതിയായ വീട്ടമ്മ കിണറ്റില്‍ ചാടി മരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മാള മേലഡൂര്‍ പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യ(32)യാണ് മരിച്ചത്. നാട്ടുകാരില്‍…

Leave a comment