വിചാരണ ഉടന്‍ തുടങ്ങരുതെന്ന് ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി മാര്‍ച്ച് 14ന് എണറാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് കേസിന്റെ വാദവുമായി ബന്ധപ്പെട്ട് ദിലീപ് ഹൈക്കോടതിൽ ഹർജിനൽകിയത്.
ദിലീപ് അടക്കം പന്ത്രണ്ടു പേരാണ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത് ഇതിൽ ദിലീപ് എട്ടാം പ്രതിയാണ്. നടിയെ ആക്രമിക്കുമ്പോൾ കേസിലെ പ്രതി വീഡിയോ പകർത്തിട്ടുണ്ട്. പ്രതിയെന്ന നിലയിൽ ഈ വീഡിയോ അടക്കം തനിക്ക് ആവശ്യപ്പെട്ട തെളിവുകൾ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിൽ ഹർജിനൽകിട്ടുള്ളത്.
