വിദേശ വനിതയുടെ കൊലപാതകം വഴിത്തിരിവിലേക്ക് 

92 0

തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വഴിത്തിരിവിലേക്ക്. പ്രതികളായ ഉമേഷ്, ഉദയൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.ചോദ്യം ചെയ്ത എല്ലാവരും സമീപവാസികളാണ്. മൂന്നു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിനോടു പ്രതികൾ സഹകരിക്കുന്നില്ലെന്നാണു സൂചന.  

കൊല്ലപ്പെട്ട വിദേശ വനിതയ്ക്ക് മയക്കുമരുന്ന് എത്തിച്ചതിന്റെ ഉറവിടം തേടിയ പോലീസ് കൂടുതൽ പേരുടെ മൊഴിയെടുത്തു. തെളിവെടുപ്പിനായി ഇന്നലെ പനത്തുറയിൽ ഇരുവരെയും എത്തിക്കുമെന്നു സൂചനയുണ്ടായിരുന്നു. മാനഭംഗത്തിനു ശേഷം എറിഞ്ഞുകളഞ്ഞ ചെരിപ്പും അടിവസ്ത്രവും സ്ഥലത്തെത്തിച്ചാൽ പൊലീസിനു കാണിച്ചുകൊടുക്കാമെന്നു പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്നു കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു.
 

Related Post

വിദ്യാര്‍ത്ഥിയുടെ തിരോധാനം : ബാംഗ്ലൂരില്‍ ജെസ്നയെ കണ്ടതായി  റിപ്പോര്‍ട്ട്

Posted by - May 9, 2018, 10:54 am IST 0
കാണാതായ കോളേജ് വിദ്യാര്‍ഥിനി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസിനെ ബാംഗ്ലൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ…

 ശ്രീജിത്ത് കസ്റ്റഡി മരണം സി.ഐ അറസ്റ്റിൽ 

Posted by - May 2, 2018, 06:28 am IST 0
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ സി.ഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്പിനെ അറസ്റ്റ് ചെയ്തത്.…

കനത്ത മഴ : നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു

Posted by - Jul 20, 2018, 09:54 am IST 0
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. 115.06 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോഴുള്ളത് 113.05 മീറ്റര്‍ വെള്ളമാണ്. കഴിഞ്ഞ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Posted by - May 9, 2018, 11:00 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിയോട്‌ കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു.  പ്രധാന പാതകളില്‍ വെള്ളം…

മുംബൈയിലേക്ക് കർഷകരുടെ മാർച്ച് 

Posted by - Mar 10, 2018, 12:48 pm IST 0
മുംബൈയിലേക്ക് കർഷകരുടെ മാർച്ച്  അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. 25000 കർഷകർ പങ്കെടുക്കുന്ന മാർച്ച് തിങ്കളാഴ്ച്ച മുംബൈയിലെത്തും. വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ്…

Leave a comment