വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

95 0

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സസ്പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മാനേജ്മെന്റ് നടപടിയെടുത്തത്.

നവംബര്‍ 28 ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കുകയായിരുന്നു രാഖി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ രാഖിയെ അധ്യാപകര്‍ പരീക്ഷാഹാളില്‍ നിന്ന് പുറത്താക്കിയിരുന്നു. 

Related Post

ഓച്ചിറ സംഭവം: പെൺകുട്ടിക്ക് 18 തികഞ്ഞില്ലെന്ന രേഖ വ്യാജമെന്ന് പ്രതികളുടെ ബന്ധുക്കളുടെ പരാതി 

Posted by - Mar 28, 2019, 06:53 pm IST 0
കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ രാജസ്ഥാന്‍കാരിയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമെന്ന് പ്രതി റോഷന്‍റെ ബന്ധുക്കൾ. രേഖകൾ വ്യാജമാണെന്ന് കാണിച്ച് ഇവര്‍ പൊലീസിൽ പരാതി നൽകി.…

മുനമ്പം മനുഷ്യക്കടത്ത്; മുഖ്യ പ്രതി ശെല്‍വന്‍ ബോട്ടില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted by - Jan 21, 2019, 12:57 pm IST 0
കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ മുഖ്യ പ്രതി ശെല്‍വന്‍ ബോട്ടില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ആളുകളുമായി മുനമ്പത്തു നിന്നും പോയ ബോട്ടാണിത്. അതേസമയം, മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇടനിലക്കാരെ…

ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി

Posted by - Apr 13, 2018, 08:54 am IST 0
ഒരു തൈ നടുകയെന്നാൽ തലമുറകൾക്ക് തണൽ നൽകുന്നുവെന്നാണ്: റസൂൽ പൂക്കുട്ടി മുംബയ്: നാം ഒരു വൃക്ഷത്തൈ നടുമ്പോൾ നാമറിയാതെ തന്നെ ചെയ്യുന്നത് പല തലമുറകളെ സംരക്ഷിക്കുക എന്നതാണെന്നും …

ജയില്‍ വാര്‍ഡനെ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Jul 20, 2018, 09:33 am IST 0
തിരുവനന്തപുരം: ജയില്‍ വാര്‍ഡനെ മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ജയില്‍ വാര്‍ഡന്‍ ജോസില്‍ ഭാസിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പെരുങ്കടവിളയിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം…

ബെംഗളുരുവില്‍ മൂന്ന് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു 

Posted by - Dec 19, 2019, 10:21 am IST 0
ബെംഗളൂരു: പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ പട്ടിക എന്നിവയ്‌ക്കെതിരായ പ്രക്ഷോഭം നടക്കുന്നതിനിടെ  ബെംഗളുരു ഉള്‍പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 19 രാവിലെ ആറ്…

Leave a comment