വി​ഴി​ഞ്ഞ​ത്ത് കൂ​റ്റ​ന്‍ ട​ഗ് ക​ട​ലി​ല്‍ താ​ണു  

87 0

വി​ഴി​ഞ്ഞം: നി​യ​മ​ക്കു​രു​ക്കി​ല്‍പ്പെ​ട്ട് വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന കൂ​റ്റ​ന്‍ ട​ഗ് ക​ട​ലി​ല്‍ മ​റി​ഞ്ഞ് താ​ണു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍​റെ പ​ഴ​യ പെട്രോ​ള്‍ ബോ​ട്ടും ത​ക​ര്‍​ത്തു. വ്യാഴാഴ്ച പു​ല​ര്‍​ച്ചെ​ വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് ബോ​ട്ട് മ​റി​ഞ്ഞ​ത്. അ​ഞ്ച് വ​ര്‍​ഷം മുമ്പ് ഇ​ന്ധ​ന​വും വെ​ള്ള​വും തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സ​ഹാ​യം അ​ഭ്യ​ര്‍​ഥിച്ച്‌ വി​ഴി​ഞ്ഞം തീ​ര​ത്ത​ടു​ത്ത മും​ബൈ നി​ന്നു​ള്ള ബ്ര​ഹ്മേ​ശ്വ​ര എ​ന്ന കൂ​റ്റ​ന്‍ ട​ഗ്ഗാ​ണ് മ​റി​ഞ്ഞ​ത്. വി​ഴി​ഞ്ഞം തീ​ര​ത്ത​ടു​ത്ത​ശേ​ഷം ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും ത​മ്മി​ല്‍ ഉ​ട​ലെ​ടു​ത്ത വേ​ത​നം സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്ത തു​ട​ര്‍​ന്ന് നി​യ​മ​ക്കു​രു​ക്കി​ലാ​യ ട​ഗ്ഗ് ഇവിടെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. 

ക്ര​മേ​ണ ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും ഉ​പേ​ക്ഷി​ച്ച​തോ​ടെ അ​നാ​ഥ​മാ​യ ട​ഗ്ഗി​നെ ഇ​വി​ടെ നി​ന്ന് മാ​റ്റ​ണ​മെ​ന്ന തു​റ​മു​ഖ വ​കു​പ്പ​ധി​കൃ​ത​രു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം ഉ​ട​മ​ക​ള്‍ ചെ​വി​ക്കൊ​ണ്ടി​ല്ല. മും​ബൈ​യി​ലെ ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് വാ​യ്പ​യെ​ടു​ത്ത ക​ടം ജ​പ്തി​യി​ലൂ​ടെ ഈ​ടാ​ക്കാ​നു​ള്ള കോ​ട​തി വി​ധി​യു​മാ​യി ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വി​ഴി​ഞ്ഞ​ത്തെ​ത്തി​യെ​ങ്കി​ലും മ​തി​യാ​യ വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ലേ​ലേ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യി കാ​റ്റും മ​ഴ​യും ഏ​റ്റ് തു​രു​മ്പി​ച്ച്‌ വെ​ള്ളം ക​റി​യ ട​ഗ്ഗി​നെ വീ​ണ്ടും ലേ​ലം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് പു​ല​ര്‍​ച്ചെ ട​ഗ്ഗ് ക​ട​ലി​ല്‍ താ​ണ​ത്.

Related Post

എ​സ്ബി​ഐ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മി​ച്ച​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

Posted by - Jan 18, 2019, 02:30 pm IST 0
തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ര​ണ്ടാം​ദി​നം സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ എ​സ്ബി​ഐ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മി​ച്ച​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. എ​ട്ട് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം…

ശബരിമല സ്ത്രീ പ്രവേശനം: നിർണ്ണായക വിധി ഇന്ന്

Posted by - Sep 28, 2018, 08:55 am IST 0
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പൊതു ആരാധനാ സ്ഥലത്ത് അവന്‌ പോകാമെങ്കില്‍ അവള്‍ക്കും പോകാമെന്ന് വാദത്തിനിടെ കോടതി…

ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം; നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Posted by - Nov 23, 2018, 10:37 am IST 0
സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ…

നോർത്ത് ഈസ്റ്റ് ദില്ലിയിൽ കെട്ടിടം തകർന്ന്  2 പേർ മരിച്ചു

Posted by - Sep 3, 2019, 09:56 am IST 0
ഡൽഹി: നോർത്ത് ഈസ്റ്റ് ദില്ലിയിലെ സീലാംപൂർ മേഖലയിലെ കെട്ടിട തകർച്ചയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്) ഇൻസ്പെക്ടർ ബൽവാൻ പറഞ്ഞു. രണ്ട്…

Leave a comment