വിവാദ പ്രസ്തവനുമായി വീണ്ടും അൽഫോൻസ് കണ്ണന്താനം
സംസ്ഥാനത്ത് ടൂറിസം വളരണമെങ്കിൽ മലയാളികളുടെ ഡി.എൻ.എ യിൽ മാറ്റം വരണമെന്നാണ് അൽഫോൻസ് കണ്ണന്താനം. ആതിഥേയമര്യാദയിൽ പേരുകേട്ട കേരളത്തെ കുറിച്ചാണ് കേന്ദ്ര ടൂറിസം സഹമന്ത്രി കൂടിയായ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. "കാസർഗോഡ് ടൂറിസം വികസനം" എന്ന വിഷയത്തിൽ ബി.ജെ.പി ജില്ലാ കമ്മിറ്റി കാസർഗോഡ് നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
