കാസര്‍കോഡ്: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. ബാരിക്കോട് സ്വദേശിയായ സജില(19) ആണ് മരിച്ചത്. കുളിക്കുന്നതിന് എന്നും പറഞ്ഞ് വീട്ടിലെ കുളിമുറിയില്‍ കയറിയ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞമാസം പതിനേഴിനായിരുന്നു സജിലയുടെ വിവാഹ നിശ്ചയം. എന്നാല്‍ മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
