വിശ്വാസത്തിന്റെ പേര് പറഞ്ഞ് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നു; എംഎം മണി

255 0

ഇടുക്കി: വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നതെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും മുകളില്‍ ആചാരങ്ങളെ സ്ഥാപിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വിശ്വാസത്തിന്റെ പേരിലുള്ള ഇവരുടെ കള്ളത്തരം അയോധ്യയിലെ മുസ്ലിം പള്ളിയുടെ കാര്യത്തില്‍ ഇവര്‍ കൈക്കൊണ്ട ഇരട്ടത്താപ്പ് നയത്തില്‍ വ്യക്തമാണെന്നും എംഎം മണി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം

#കോണ്‍ഗ്രസ്#ബിജെപി #വിശ്വാസത്തട്ടിപ്പ്

കോണ്‍ഗ്രസ്സും ബി.ജെ.പി.യും ആര്‍.എസ്.എസ്സും വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ശബരിമലയില്‍ കലാപം ഉണ്ടാക്കുന്നത്. സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും മുകളില്‍ ആചാരങ്ങളെ സ്ഥാപിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, വിശ്വാസത്തിന്റെ പേരിലുള്ള ഇവരുടെ കള്ളത്തരം അയോധ്യയിലെ മുസ്ലിം പള്ളിയുടെ കാര്യത്തില്‍ ഇവര്‍ കൈക്കൊണ്ട ഇരട്ടത്താപ്പ് നയത്തില്‍ വ്യക്തമാണ്. 464 വര്‍ഷം പഴക്കമുള്ള പള്ളിക്കകത്ത് ശ്രീരാമന്റെയും സീതയുടെയും വിഗ്രഹം കൊണ്ടുവച്ചത് ആര്‍.എസ്.എസ്. കാരാണ്. ആ വിഗ്രഹം അവിടെ ഇരുത്തി സംരക്ഷിച്ചത് കോണ്‍ഗ്രസ്സും സര്‍ദാര്‍ വല്ലഭായ് പട്ടേലുമാണ്. അവിടെ ശിലാന്യാസം നടത്താന്‍ സൗകര്യം ചെയ്തു കൊടുത്തത് രാജീവ് ഗാന്ധിയാണ്. അദ്വാനിയും ആര്‍.എസ്.എസ്. നേതാക്കളും രഥയാത്രയായി ചെന്ന് പള്ളി പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസിനെയും പട്ടാളത്തെയും മാറ്റി നിര്‍!ത്തി സൗകര്യം ചെയ്തു കൊടുത്തതും കോണ്‍ഗ്രസുകാര്‍! തന്നെ. മാത്രമല്ല, ഇതിനെത്തുടര്‍ന്ന് രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങളുണ്ടായപ്പോള്‍! കോണ്‍ഗ്രസ് മൗനം പാലിക്കുകയും ചെയ്തു. ഇപ്പോള്‍! ശബരിമല വിഷയത്തില്‍ വിശ്വാസത്തട്ടിപ്പ് നടത്തുന്ന ഇവരുടെ തനിസ്വരൂപം ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.

Related Post

മകരവിളക്ക് പ്രമാണിച്ച്‌ ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു

Posted by - Dec 29, 2018, 10:44 am IST 0
ശബരിമല : മകരവിളക്ക് പ്രമാണിച്ച്‌ ശബരിമലയില്‍ സുരക്ഷാ സേനയെ നിശ്ചയിച്ചു ഐജി, ഡിഐജി എന്നിവര്‍ ഓരോരുത്തരും 10എസ്പിമാരും ഉള്ള സുരക്ഷാ സംഘമാണ് ഉണ്ടാകുക .ഡിസംബര്‍ 30 മുതല്‍…

ജയസൂര്യക്കെതിരെ കായൽ കയ്യേറ്റത്തിനെതിരെ നടപടി

Posted by - Apr 5, 2018, 06:03 am IST 0
ജയസൂര്യക്കെതിരെ കായൽ കയ്യേറ്റത്തിനെതിരെ നടപടി ചലച്ചിത്ര നടൻ ജയസൂര്യ കായൽ കയ്യേറി എന്നാരോപിച്ച് കൊച്ചി നഗരസഭ നടപടി സ്വികരിച്ചു. ചെലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മിച്ച ബോട്ട് ജെട്ടി…

കനത്ത മഴ : സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം അവധി

Posted by - Oct 7, 2018, 11:47 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടിന് ശേഷം അവധി നല്‍കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കാവുന്നതാണെന്ന്…

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ല: എം ആര്‍ അജിത് കുമാര്‍

Posted by - Jun 6, 2018, 06:50 am IST 0
തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഡി.ജി.പി. ലോക്‌നാഥ്…

തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി

Posted by - Nov 16, 2018, 10:27 pm IST 0
കൊച്ചി : ശബരിമല ദര്‍ശനം നടത്താനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരികെ മടങ്ങി. തൃപ്തി ദേശായിയെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ…

Leave a comment