കോഴിക്കോട്: വ്രതാനുഷ്ഠാനങ്ങളിലൂടെ റമസാനില്‍ നേടിയെടുത്ത ആത്മശുദ്ധിയുമായി വിശ്വാസികള്‍ ഇന്നു ചെറിയപെരുന്നാള്‍ ആഘോഷിക്കും. ഇന്നു രാവിലെ ഈദ് ഗാഹുകളിലും പള്ളികളിലും ഒത്തുചേര്‍ന്ന് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കും. എന്നാല്‍ രാജ്യതലസ്ഥാനത്ത് ഈദ് ശനിയാഴ്ചയാണ്. എന്നാല്‍ കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്ത് മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് റമസാന്‍ 29 പൂര്‍ത്തിയാക്കി ഇന്നു ഈദുല്‍ ഫിത്ര്‍ ആയിരിക്കുമെന്നു വിവിധ ഖാസിമാരും ഹിലാല്‍ കമ്മിറ്റിയും അറിയിച്ചിരുന്നു.
