വേനൽമഴ ഏപ്രിൽ പകുതിയോടെ; സംസ്ഥാനത്ത് റെക്കോർഡ് താപനില

66 0

കൊച്ചി: ഏപ്രിൽ മാസം പകുതിയോടെ സംസ്ഥാനത്ത് വേനൽമഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മൂന്ന് ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ. 

അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. നാട് ഇത് വരെ കാണാത്ത കൊടുംചൂടിന് കാരണം കൊല്ലങ്ങളായി തുടരുന്ന പ്രകൃതി ചൂഷണമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ കുറ്റപ്പെടുത്തൽ. പ്രളയവും നിലവിലെ കൊടുംചൂടും തമ്മിൽ ബന്ധമുണ്ടോ എന്നറിയാൻ ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

ഏപ്രിൽ പകുതിയോടെ വേനൽ മഴ കിട്ടുമെന്നാണ് നിലവിലെ പ്രതീക്ഷ. മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് അങ്ങിങ്ങായി മഴ എത്തും. എങ്കിലും നിലവിലെ ചൂട് മാറണമെങ്കിൽ ഏപ്രിൽ പകുതി വരെ കാത്തേ പറ്റു. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശം തുടരുകയാണ്.

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. സൂര്യാഘാത മുന്നറിയിപ്പ് നാളെ വരെ തുടരും

സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഇന്ന് മലപ്പുറത്ത് കേന്ദ്രീയ വിദ്യാലയങ്ങൾക്കുൾപ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യാതപ- സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ 3 മണിവരെ വെയിൽ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Post

പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ 

Posted by - Mar 10, 2018, 11:43 am IST 0
പോപ്പുലർ ഫ്രണ്ട് ചെയർമാന് നന്ദി : ഹാദിയ  വിവാഹം വിവാദം സൃഷ്ട്ടിച്ച ഹാദിയ ഷെഫിൻ ജഹാൻ ദമ്പതികളുടെ വിവാഹം സുപ്രിം കോടതി ശരിവച്ച സന്തോഷത്തിലാണ് ഇരുവരും.കേസ് നടത്താൻ…

പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

Posted by - Dec 26, 2018, 11:17 am IST 0
തിരുവനന്തപുരം: പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍ രംഗത്ത്. ശബരിമലയിലേയ്ക്ക് യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രസ്ഥാവനയെ കുറ്റം പറയാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതീ പ്രവേശനത്തിന് പറ്റിയ സാഹചര്യം…

ഓച്ചിറ കേസ് ; പെൺകുട്ടിയെയും പ്രതിയെയും നാട്ടിലെത്തിക്കും

Posted by - Mar 27, 2019, 05:32 pm IST 0
കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും പ്രതി മുഹമ്മദ് റോഷനെയും ഇന്ന് കേരളത്തിലെത്തിക്കും. രാത്രിയോടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിക്കുന്ന ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയെ വൈദ്യ…

ശ്രീജിത്ത് മരണം; പുതിയ വഴിത്തിരിവുകൾ

Posted by - Apr 22, 2018, 09:03 am IST 0
ശ്രീജിത്ത് മരണം പുതിയ വഴിത്തിരിവുകൾ വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വടക്കൻ പറവൂർ…

നവതിയുടെ നിറവില്‍ ബോംബെ കേരളീയ സമാജം; നവതിയാഘോഷങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും  

Posted by - Feb 6, 2020, 05:03 pm IST 0
മാട്ടുoഗ: മുംബൈയിലെ പ്രഥമ  മലയാളി സംഘടനയായ ബോംബെ കേരളീയ സമാജത്തിന്റെ നവതി ആഘോഷങ്ങള്‍ക്ക്  ശനിയാഴ്ച്ച തുടക്കം കുറിക്കും.  ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം…

Leave a comment