വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. ഇവരെ വ്യാഴായ്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ആറ് ബാങ്കുകളില്‍നിന്നു 77 ലക്ഷം രൂപയാണ് അവര്‍ തട്ടിയെടുത്തത്.
ഇവരില്‍നിന്നു 8.66 ലക്ഷം രൂപയും വ്യാജ രേഖകളും മൂന്ന് മൊബൈല്‍ ഫോണുകളും അധികൃതര്‍ പിടിച്ചെടുത്തു. ഇവര്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.