സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുത്. കേരള ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 km വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 km വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കും . ഈ മുന്നറിയിപ്പ് ഇന്ന് ഉച്ചക്ക് (15.06 .2018) 2 മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും.
