ശക്തമായ മഴയ്ക്ക് സാധ്യത : യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

89 0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കന്യാകുമാരിഭാഗത്തെ കടലിലും മാന്നാര്‍ കടലിടുക്കിലും ഇന്ത്യന്‍ മഹാസുമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്തും കാറ്റ് ശക്തമായിരിക്കും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയും ആകും. 

കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഈ മേഖലയില്‍ കടലില്‍ പോയവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.ന്യൂനമര്‍ദത്തിന്റെ ഫലമായി ഇന്നും നാളെയും വ്യാപകമഴയുടെ മുന്നറിയിപ്പായ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Post

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Posted by - Dec 9, 2019, 05:57 pm IST 0
ന്യൂദല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ ചാടിക്കയറാന്‍ ശ്രമിച്ചതോടെ  പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഹോസ്റ്റല്‍ ഫീസ് വര്‍ധന പൂര്‍ണമായും…

കടൽക്ഷോഭത്തിൽ പെട്ട വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 09:43 am IST 0
 അഴിക്കോട് മുനയ്ക്കൽ ബീച്ച് ഫെസ്റ്റ് കാണുന്നതിനിടെ കടൽക്ഷോഭത്തിൽ പെട്ട എൻജിനീയറിങ് വിദ്യാർത്ഥി അശ്വനി(20)യുടെ മൃതദേഹം കണ്ടെത്തി. ബീച്ചിലെ ലൈഫ് ഗാർഡ് പ്രതാപന്റെ ഇടപെടൽ മൂലം തിരയിൽ പെട്ട…

കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Posted by - Nov 22, 2018, 03:31 pm IST 0
കന്യാകുമാരി : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍.…

ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

Posted by - Jan 19, 2019, 11:05 am IST 0
പാറ്റ്ന: ബീഹാറിലെ ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് ഉദയ് സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുന്നില്‍ പാര്‍ട്ടി കീഴടങ്ങുന്നുവെന്നാരോപിച്ചാണ്…

Leave a comment