ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

183 0

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പൊലീസ് നടപടിയില്‍ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ച പോ​ലീ​സു​കാര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍ ആരൊക്കെയെന്ന് വ്യ​ക്ത​മാ​ണ്. ഇ​വ​ര്‍​ക്കെ​തി​രെ എ​ന്ത് ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചെ​ന്നും കോ​ട​തി ചോ​ദി​ച്ചു. 

പോ​ലീ​സു​കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. പോ​ലീ​സി​ന്‍റെ ന​ട​പ​ടി പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കു​റ്റ​ക്കാ​രായ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. എ​ന്ത് ന​ട​പ​ടി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ച്ച​തെ​ന്ന് കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ വിശദമായ റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Related Post

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

അ​ന​ധി​കൃ​ത ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തി

Posted by - Nov 13, 2018, 03:06 pm IST 0
അ​ന​ധി​കൃ​ത ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ഹൈ​ക്കോ​ട​തികൊ​ച്ചി: പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ഫ്ലെ​ക്സ് ബോ​ര്‍​ഡു​ക​ള്‍ നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌…

സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു

Posted by - Apr 30, 2018, 07:56 am IST 0
തിരുവനന്തപുരം : ഇനി മുതൽ പണിയെടുക്കണം. സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചു.…

ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം 

Posted by - Apr 3, 2018, 08:57 am IST 0
ഹൈവേ പോലീസിന് പിഴ ചുമത്താൻ സമ്മർദ്ദം  വാഹന പരിശോധന സമയത്ത് ജങ്ങളിൽനിന്നും ഒരുദിവസം കുറഞ്ഞത് 15000 രൂപയെങ്കിലും ഈടാക്കാൻ മേലുദ്യോഗസ്ഥരിൽ നിന്നും സമ്മർദ്ദം. ജനങ്ങളെ ചെറിയ കുറ്റത്തിന്…

ദിലീപ് വിദേശത്തേക്ക്

Posted by - Apr 17, 2018, 06:28 am IST 0
ദിലീപ് വിദേശത്തേക്ക് കമ്മാര സംഭവം എന്ന സിനിമയുടെ പ്രെമോഷനുവേണ്ടി ദിലീപിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതിനൽകി. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കോടതി പാസ്‌പോർട്ട് തടഞ്ഞുവെച്ചിരുന്നു.കോടതിയുടെ അനുവാദം…

Leave a comment