കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു . ശബരിമല ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുന്നത് മണ്ഡലകാലത്ത സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട് .എം.മനോജാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കരദാസും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് വല്യ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു .
